KOYILANDY DIARY.COM

The Perfect News Portal

ലഹരി 
ഉപയോഗിക്കുന്നവരുടെ
കൂടെ അഭിനയിക്കില്ലെന്ന്‌
നടി വിൻസി അലോഷ്യസ്‌

ചേർത്തല: ലഹരിവസ്‌തുക്കൾ ഉപയോഗിക്കുന്നവരോടൊപ്പം ഇനി അഭിനയിക്കില്ലെന്ന്‌ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരജേത്രി വിൻസി അലോഷ്യസ്‌ പറഞ്ഞു. കെസിവൈഎം എറണാകുളം അങ്കമാലി മേജർ അതിരൂപത 67 -ാം പ്രവർത്തനവർഷം പള്ളിപ്പുറം പള്ളിയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു വിൻസി. കെസിവൈഎം മേജർ അതിരൂപത പ്രസിഡണ്ട് ജെറിൻ പാറയിൽ അധ്യക്ഷനായി.

ലഹരി വിരുദ്ധ കാമ്പയിൻ ലോഗോ ആലപ്പുഴ എക്‌സൈസ് അസി. കമീഷണർ ഇ പി സിബി പ്രകാശിപ്പിച്ചു. രണ്ട് വർഷത്തെ കർമപദ്ധതി കെസിവൈഎം സംസ്ഥാന പ്രസിഡണ്ട് എബിൻ കണിവയലിൽ പ്രകാശിപ്പിച്ചു.

 

 

Share news