നടി റോഷ്‌ന ആന്‍ റോയിയെ അധിക്ഷേപിച്ചെന്ന കേസ്; അറസ്റ്റിലായ യൂട്യൂബര്‍ സൂരജ് പാലാക്കാരന് ജാമ്യം

നടി റോഷ്‌ന ആന്‍ റോയിയെ അധിക്ഷേപിച്ചെന്ന കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ സൂരജ് പാലാക്കാരന് ജാമ്യം. എറണാകുളം പാലാരിവട്ടം പൊലീസാണ് നടിയുടെ പരാതിയില്‍ സൂരജ് പാലാക്കാരനെ അറസ്റ്റ് ചെയ്തത്. യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് യുവനടിയുടെ പരാതി.

പാലാരിവട്ടം പൊലീസാണ് പരാതിയിന്മേല്‍ സൂരജ് പാലാക്കാരനെ അറസ്റ്റ് ചെയ്തത്. റോഷ്‌ന ആന്‍ റോയിയുടെ പരാതിയിലാണ് അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

