KOYILANDY DIARY.COM

The Perfect News Portal

“നടി സെക്സ് മാഫിയയുടെ ഭാ​ഗം’; ലൈം​ഗിക ആരോപണം ഉന്നയിച്ച യുവതിക്കെതിരെ പരാതി

കൊച്ചി: സിനിമാ നടന്മാർക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരെ ​പരാതിയുമായി ബന്ധു. നടിയുടെ അടുത്ത ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനിയാണ് ഡിജിപിക്ക് പരാതി നൽകിയത്. പതിനാറ് വയസുള്ളപ്പോൾ സെക്‌സ് മാഫിയയ്ക്ക് വിൽക്കാൻ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു.

 

പ്രായപൂർത്തിയാകുന്നതിനു മുൻപ് തന്നെ ചെന്നൈയിലെ ഒരു സംഘത്തിനു മുന്നിൽ കാഴ്ചവെച്ച വ്യക്തിയാണ് ഇപ്പോൾ പലർക്കുമെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. പത്താംക്ലാസ് വെക്കേഷൻ സമയത്താണ് സിനിമ ഓഡിഷനെന്നു പറഞ്ഞ് തന്നെ ചെന്നൈയിലേക്ക് കൊണ്ടുപോയത്. പത്ത് വർഷം മുൻപ് 2014 ലാണ് സംഭവം. അവിടുത്തെ ഹോട്ടലിൽ അഞ്ചാറു പുരുഷന്മാരുണ്ടായിരുന്നു. അവിടെനിന്നും ഒരുപാട് ബഹളം വെച്ച് കരഞ്ഞാണ് രക്ഷപ്പെട്ടതെന്നും യുവതി പറയുന്നു.

Share news