നടിയെ ആക്രമിച്ച കേസ്; പ്രതി മാർട്ടിൻ ആന്റണിയുടെ അപ്പീൽ പരിഗണിക്കാൻ മാറ്റി
.
ശിക്ഷ റദ്ദ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് നടി ആക്രമിക്കപ്പെട്ട കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിയുടെ അപ്പീൽ ഹർജി പരിഗണിക്കാൻ മാറ്റി. ഫെബ്രുവരി 4 ലിലേക്കാണ് ഹൈക്കോടതി കേസ് മാറ്റിയത്. ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി. കേസിൽ ഇതുവരെ 3 പ്രതികളാണ് ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. മറ്റ് രണ്ട് പ്രതികളുടെയും അപ്പീൽ ഹർജികൾക്കൊപ്പമായിരിക്കും മാർട്ടിൻ ആന്റണിയുടെ ഹർജിയും പരിഗണിക്കുക.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുള്ള കോടതി അലക്ഷ്യ ഹർജികൾ പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കും. കേസിൽ കുറ്റവിമുക്തനായ ദിലീപ് നൽകിയ ഹർജികളാണ് കോടതി പരിഗണിക്കുക. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ്, ചില മാധ്യമ സ്ഥാപനങ്ങൾ എന്നിവർക്കെതിരെയാണ് കോടതി അലക്ഷ്യ ഹർജി.




