KOYILANDY DIARY.COM

The Perfect News Portal

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക്‌ കർശന വ്യവസ്ഥകളോടെ ജാമ്യം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പൾസർ സുനിക്ക്‌ കർശന വ്യവസ്ഥകളോടെ ജാമ്യം. ജാമ്യം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വിചാരണക്കോടതി നടപ്പാക്കി. ഏഴര വർഷത്തിന് ശേഷമാണ് സുനി പുറത്തിറങ്ങുന്നത്. എറണാകുളം ജില്ല വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കരുത് എന്നതടക്കമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

 

 

നേരത്തെ തന്നെ സുപ്രീം കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം നൽകുന്നതിനായുള്ള വ്യവസ്ഥകളുടെ മേലുള്ള വാദത്തിനൊടുവിലാണ് സുനിയുടെ ജാമ്യം നടപ്പാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഹാജരാവണം. കോടതിയുടെ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിക്കരുത്, ഒന്നിൽ കൂടുതൽ സിമ്മുകൾ ഉപയോഗിക്കാൻ പാടില്ല തുടങ്ങിയ വ്യവസ്ഥകളുമുണ്ട്. പ്രതിയുടെ സുരക്ഷ പൊലീസ് നടപ്പിലാക്കാനും നിർദേശം. 

 

Share news