KOYILANDY DIARY.COM

The Perfect News Portal

നടിയെ ആക്രമിച്ച കേസ്; നീതി ലഭിക്കും വരെ പോരാടുമെന്ന് അതിജീവിത

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ നീതി ലഭിക്കും വരെ പോരാടുമെന്ന് അതിജീവിത. മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച അന്വേഷണ റിപ്പോർട്ട്‌ ഞെട്ടിക്കുന്നത്. സ്വകാര്യത മൗലികാവകാശമാണ്. മെമ്മറി കാർഡ് ഹാഷ് വാല്യു  മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് തനിക്ക് ഭരണഘടന അനുവദിച്ച അവകാശമാണ്. നീതി ന്യായ വ്യവസ്ഥയുടെ വിശുദ്ധി തകരില്ല എന്ന് പ്രത്യാശയുണ്ട്.

നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും. സമൂഹമാധ്യമത്തിലൂടെയാണ് മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അതിജീവിത ആദ്യമായി പ്രതികരിച്ചത്. ഇരയാക്കപ്പെട്ട വ്യക്തിയുടെ നീതിക്ക് കോട്ട കെട്ടി കരുത്ത് പകരേണ്ട കോടതിയിൽ നിന്നും ഇത്തരം ഒരു അനുഭവം ഉണ്ടാകുമ്പോൾ തകരുന്നത് മുറിവേറ്റ മനുഷ്യരും അഹങ്കരിക്കുന്ന മുറിവേൽപ്പിച്ചു നീചരുമാണെന്നത് സങ്കടകരമാണെന്നും അതിജീവിത പോസ്റ്റിലൂടെ പറഞ്ഞു.

Share news