KOYILANDY DIARY.COM

The Perfect News Portal

ലഹരിക്കേസില്‍ നടന്‍ ശ്രീകാന്ത് അറസ്റ്റില്‍

ലഹരിക്കേസില്‍ നടന്‍ ശ്രീകാന്ത് അറസ്റ്റില്‍. നേരത്തെ ലഹരിമരുന്ന് കേസില്‍ മുന്‍ എഐഎഡിഎംകെ നേതാവിനെ പിടികൂടിയിരുന്നു. ശ്രീകാന്തിനും മയക്കുമരുന്ന് നല്‍കിയിട്ടുണ്ടെന്ന് ഇയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നുങ്കമ്പാക്കം പൊലീസ് ശ്രീകാന്തിനെ ചോദ്യംചെയ്ത് വരികയാണ്.

എഐഡിഎംകെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രസാദ് എന്നയാളാണ് താരത്തിന് മയക്കുമരുന്ന് എത്തിച്ചു നല്‍കിയതെന്നാണ് വിവരം. പ്രസാദിന് മയക്കുമരുന്ന് നല്‍കിയ പ്രദീപ് കുമാര്‍ എന്നയാളെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ഇവര്‍ക്ക് ബംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു നൈജീരിയന്‍ സ്വദേശിയാണ് മയക്കുമരുന്ന് എത്തിച്ചു നല്‍കിയതെന്നാണ് വിവരം.

 

 

മയക്കുമരുന്ന് കേസില്‍ ശ്രീകാന്തിന്റെ പേര് വന്നതോടെ തമിഴ്‌സിനിമാലോകം ഒന്നടങ്കം അമ്പരപ്പിലാണ്. അതേസമയം മയക്കുമരുന്ന് ആരോപണത്തില്‍ ശ്രീകാന്ത് ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. ശ്രീകാന്തിന്റെ രക്തസാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്.

Advertisements
Share news