KOYILANDY DIARY.COM

The Perfect News Portal

പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം

ന്യൂഡൽഹി: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം. അറസ്റ്റ് ചെയ്താൽ 25,000 രൂപയുടെ ആൾജാമ്യത്തിൽ വിടണമെന്നാണ് ജാമ്യ വ്യവസ്ഥ. നാല് വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ജാമ്യം. നടൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

 

 

Share news