ലഹരി ഉപയോഗത്തിനെതിരെ അവബോധമുണ്ടാക്കാന്‍ നടപടി സ്വീകരിക്കണം
നാദാപുരം: കുട്ടികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ അവബോധമുണ്ടാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ബാലസംഘം നാദാപുരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. കുറുവന്തേരി യുപി സ്കൂളിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ ടി സപന്യ ഉദ്ഘാടനം ചെയ്തു. ബി എസ് ഹരിനന്ദ് അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി അമൽജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ കോ ഓർഡിനേറ്റർ ശ്രീദേവ്, ജില്ലാ വൈസ് പ്രസിഡണ്ട് അമൽരാജ് എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: ടി ദൃശ്യ (പ്രസിഡണ്ട്), ഹെൽന അജിത്, അമേഘ്
(വൈസ് പ്രസിഡണ്ടുമാർ), അമൽജിത് വളയം (സെക്രട്ടറി), ബി എസ് ഹരിനന്ദ്, സന്മയ സത്യൻ (ജോ. സെക്രട്ടറിമാർ), കെ സുധീർ (കൺവീനർ), ഷിബീഷ് കുറുവന്തേരി, റീജ നാദാപുരം (ജോ. കൺവീനർമാര്‍), ടി ശ്രീമേഷ് (കോ ഓർഡിനേറ്റർ). വി കെ ഭാസ്കരൻ സ്വാഗതവും ഷിബീഷ് കുറുവന്തേരി നന്ദിയും പറഞ്ഞു.
