കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവത്തില്‍ നടപടി സ്വീകരിക്കണം: ബിജെപി
കൊയിലാണ്ടി: കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവം കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ് ഒരു രോഗിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത്. ജനങ്ങളുടെ ജീവൻ കൊണ്ട് പന്താടാൻ ആരേയും അനുവദിച്ചു കൂട. ആയതിനാൽ എത്രയും വേഗത്തിൽ ഇക്കാര്യത്തിൽ ഒരു സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് BJPകൊയിലാണ്ടി നഗരസഭ കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ബി ജെ പി നോർത്ത് ജില്ല വൈസ് പ്രസിഡണ്ട് വി..കെ.ജയൻ, കൗൺസിലർ കെ.വി. സുരേഷ്,മണ്ഡലം ജനറൽ സെക്രട്ടറി അതുൽ പെരുവട്ടൂർ, രവി വല്ലത്ത്, പ്രീജിത്ത് ടി.പി. എന്നിവർ പങ്കെടുത്തു.



