സ്വർണ്ണ മാല മോഷണ കുറ്റമോരോപിച്ച് ദളിത് യുവതിയെ മാനസികമായി പീഡിപ്പിച്ചവർക്കെതിരെ നടപടി വേണം

തിരുവനന്തപുരത്ത് പേരൂർകട പോലീസ് സ്റ്റേഷനിൽ ബിന്ദു എന്ന ദളിത് യുവതിയെ സ്വർണ്ണ മാല മോഷണ കുറ്റമോരോപിച്ഛ് ഒരു രാത്രി ഉൾപ്പെടെ 20 മണിക്കൂർ ചോദ്യം ചെയ്ത് മാനസികമായി പീഡിപ്പിച്ച പോലീസ് നടപടിയിൽ കേരളീയ പട്ടിക ജന സമാജം ഉള്ളിയേരി മേഖല കമ്മിറ്റി പ്രതിഷേധ ധർണ നടത്തി.

യുവതിയുടെ വീട്ടുകാരെ അറിയിക്കാതെയും, കുറ്റം ചെയ്തിട്ടില്ലായെന്ന് ബോധ്യം വന്നിട്ടും യുവതിയെ വിട്ടയാക്കാൻ തെയ്യാറാവാതെ ഹീനമായ കുറ്റം ചെയ്ത പോലീസു കാരുടെയും, കള്ളപ്പരാതിക്കാരുടെയും പേരിൽ SC&ST അട്രോസിറ്റിസ് വകുപ്പ് അനുസരിച്ചു കേസ് എടുക്കണമെന്നും ബിന്ദുവിന്റെ പേരിൽ കള്ള പരാതി കൊടുത്ത ഓമന ഡാനിയേലിനെ തുറുങ്കിൽ അടക്കണമെന്നും ധർണ സമരം ആവശ്യപ്പെട്ടു.


സംസ്ഥാന പ്രസിഡണ്ട് MM ശ്രീധരൻ ഉത്ഘാടനം ചെയ്തു. തുടർന്നു PMB നടേരി, നിർമ്മാല്ലൂർ ബാലൻ, വിജയൻ കാവുംവട്ടം, KM ശശി, N V ബാബുരാജ്, CM രമേശൻ, PM രതീഷ്, C. വസന്ത, K. M. ലത, K. M അനിത എന്നിവർ സംസാരിച്ചു.

