കർമനിരതനായി ദുരന്ത ഭൂമിയിൽ; അരുൺ നമ്പ്യാട്ടിലിനെ അനുമോദിച്ചു

ഉള്ള്യേരി: വയനാട് ദുരന്തഭൂമിയിൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കുചേർന്ന് തിരിച്ചെത്തിയ സാമൂഹ്യ പ്രവർത്തകനും രാഷ്ട്രീയ യുവജനതാദൾ നേതാവുമായ ഉള്ള്യേരി മുണ്ടോത്തെ അരുൺ നമ്പ്യാട്ടിലിന് നാടിൻ്റെ ആദരം. ചുമതലകൾ നിർവ്വഹിച്ച് നാട്ടിൽ തിരികെ എത്തിയ അരുണിനെ ആർ ജെ.ഡി സംസ്ഥാന സെകട്ടറി കെ. ലോഹ്യ വീട്ടിലെത്തി ആദരിച്ചു.

ഉള്ള്യേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി. അജിത, ഗ്രാമ പഞ്ചായത്ത് മെമ്പർ പാടത്തിൽ ബാലകൃഷ്ണൻ, ആർ ജെ.ഡി നേതാക്കളായ ഉള്ള്യേരി ദിവാകരൻ, ടി.കെ. കരുണാകരൻ, സുരേഷ് മേലേപ്പുറത്ത്, ശശി തയ്യുള്ളതിൽ, സിപിഐ(എം) മുണ്ടോത്ത് ലോക്കൽ സിക്രട്ടറി വിജയൻ മുണ്ടോത്ത് എന്നിവർ സന്നിഹിതരായിരുന്നു.
