KOYILANDY DIARY.COM

The Perfect News Portal

കണ്ണൂ‍ർ ചെറുപുഴയിൽ യുവാവിന് നേരെ ആസിഡ് ആക്രമണം

കണ്ണൂർ: കണ്ണൂ‍ർ ചെറുപുഴയിൽ യുവാവിന് നേരെ ആസിഡ് ആക്രമണം. പ്രാപ്പൊയിൽ പെരുന്തടം സ്വദേശി രാജേഷിന് മുഖത്തും ശരീരത്തിനും സാരമായി പൊള്ളലേറ്റു. രാത്രി പത്തോടെയാണ് സംഭവം. മുഖത്തും ശരീരത്തും സാരമായി പൊള്ളലേറ്റ രാജേഷിനെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

വീടിന് പുറത്തിരുന്ന രാജേഷിനു നേരെ കടുമേനി സ്വദേശി റോബിനാണ് ആസിഡ് ഒഴിച്ചത്. ഇയാളെ തിങ്കളാഴ്ച രാവിലെ ചെറുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. വർഷങ്ങളായി മരം മുറി തൊഴിലാളികളാണ് രാജേഷും റോബിനും. സംഭവ സമയത്ത് ഭാര്യയും ഇളയ മകനുമാണ് വീട്ടിൽ ഉണ്ടായത്.