കൊയിലാണ്ടി സബ്ബ് ജയിലിൽ നിന്ന് ചാടിപോയ പ്രതിയെ പിടികൂടി
കൊയിലാണ്ടി: ജയിൽ ചാടിയ പ്രതിയെ പിടികൂടി. കൊയിലാണ്ടി സബ്ബ് ജയിലിൽ നിന്ന് ഇന്ന് രാവിലെ ചാടി രക്ഷപ്പെട്ട കളവ് കേസ് പ്രതിയെ ജയിൽ ജീവനക്കാർതന്നെ പൂനൂരിൽ വെച്ച് പിടികൂടി. താമരശ്ശേരി തച്ചംപൊയിൽ അനസ് (26) നെയാണ് പിടികൂടിയത്. കൊയിലാണ്ടി സബ്ബ് ജയിൽ ജീവനക്കാർതന്നെയാണ് പ്രതിയെ പിടികൂടിയത്. ബാലുശ്ശേരി പൂനൂരിലുള്ള സ്വാകാര്യ ആശുപത്രിയിൽ നിന്ന് ചെമ്പ് കമ്പി മോഷണം നടത്തിയ കേസിലെ പ്രതിയായിരുന്നു. രണ്ട് ദിവസം മുമ്പ് കോടതി റിമാൻ്റ് ചെയ്ത പ്രതിയെ കൊയിലാണ്ടി സബ്ബ് ജയിലിൽ അടക്കുകയായിരുന്നു.

ഇന്ന് രാവിലെയാണ് പ്രതി ജയിലിലെ ഉയരം കുറഞ്ഞ മതിലിലൂടെ ചാടി രക്ഷപ്പെട്ടത്. തുടർന്ന് പ്രതിക്കായി പോലീസും ജയിലധികൃതരും അന്വേഷണം ഊർജിതമാക്കുകയായിരുന്നു. അതിനിടയിലാണ് പൂനൂരിൽ വെച്ച് പ്രതിയെ പിടികൂടിയത്. അൽപ്പസമയത്തിനുള്ളിൽ പ്രതിയെ കൊയിലാണ്ടി സബ്ബ് ജയിലിൽ എത്തിക്കും. ജീവനക്കാരായ സുബിൻലാൽ, ഷെഫീർ, മനോജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

