KOYILANDY DIARY

The Perfect News Portal

കായംകുളത്ത് 14 കാരനെ മർദിച്ച കേസിൽ ജാമ്യം ലഭിച്ച പ്രതി അറസ്റ്റിൽ

കായംകുളത്ത് 14 കാരനെ മർദിച്ച കേസിൽ ജാമ്യം ലഭിച്ച പ്രതി അറസ്റ്റിൽ. ബിജെപി യുവമോ‍ർച്ച പ്രാദേശിക നേതാവായ ആലമ്പള്ളിൽ മനോജാണ് മർദ്ദിച്ചത് എന്നാണ് പരാതി. കാപ്പിൽ പി എസ് നിവാസിൽ ഷാജിയുടെ മകൻ ഷാഫിക്കാണ് മർദ്ദനമേറ്റത്.

കായംകുളം പോലീസിന്റെ നടപടിയിലാണ് ജില്ലാ പൊലീസ് മേധാവി ഇടപെട്ടത്. 14 കാരനെ പീഡിപ്പിച്ച കേസിൽ സ്റ്റേഷൻ ജാമ്യം നൽകുകയായിരുന്നു കായംകുളം പൊലീസ്. പ്രതി ബിജെപി പ്രവർത്തകൻ മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു.

 

കഴിഞ്ഞ ഞായറാഴ്ചയാണ് പതിനാലുകാരനായ ഷാഫിയെ മനോജ് ക്രൂരമായി മർദ്ദിച്ചത്. വീട്ടിലെ ആക്രിസാധനങ്ങൾ സൈക്കിളിൽ വിൽക്കാനായി കൊണ്ടുപോകുമ്പോൾ ആയിരുന്നു മർദ്ദനം. ആക്രി സാധനങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. പട്ടിണിയെ തുടർന്നാണ് വീട്ടിലെ ആക്രി സാധനങ്ങൾ വിൽക്കാനായി പോയത് എന്ന് ഷാഫിയുടെ മാതാവ് പറഞ്ഞത്.

Advertisements