കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ബൈക്ക് മോഷണം നടത്തവെ പ്രതി പോലീസ് കസ്റ്റഡിയിൽ

കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ബൈക്ക് മോഷണം നടത്തവെ പ്രതി പോലീസ് കസ്റ്റഡിയിൽ. ഇന്ന് പുലർച്ചെ കൊയിലാണ്ടി സി.ഐ. ശ്രീലാൽ ചന്ദ്രശേഖരന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നൈറ്റ് പെട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മോഷ്ടാവിനെ പിടികൂടിയത്.
.

.
എസ് ഐ ഗിരീഷ് കെ പി, സീനിയർ സിവിൽ പോലീസ് ഓഫീസർ സിനി രാജ്. ഡ്രൈവർ ഗംഗേഷ് എന്നിവർ ചേർന്നാണ് റെയിൽവെ സ്റ്റേഷൻ പരിസരത്ത് പാർക്കു ചെയ്ത ബൈക്കുമായി പോകുകയായിരുന്ന പൂനൂർ സ്വദേശിയായ യാസിറിനെ കസ്റ്റഡിയിൽ എടുത്തത്. യാസിർ നിരവധി മോഷണ കേസ്സിൽ പ്രതിയാണ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
