പോക്സോ കേസിലെ പ്രതി അറസ്റ്റിൽ

കോഴിക്കോട്: പോക്സോ കേസിലെ പ്രതി അറസ്റ്റിൽ. മാവൂർ ചെറൂപ്പ സ്വദേശി കുന്നോത്ത് വീട്ടിൽ സജീവ് കുമാർ (48) നെയാണ് അറസ്റ്റ് ചെയ്തത്. 2025 ജനുവരി മുതൽ മാർച്ച് വരെയുള്ള പല ദിവസങ്ങളിലായി പ്രതി വിദ്യാർത്ഥിയ്ക്ക് മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ച് കൊണ്ട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

തുടർന്ന് ഈ കാര്യത്തിന് മാവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരവെ പ്രതി മുണ്ടിക്കൽ താഴത്തുള്ള ജോലി സ്ഥലത്തുണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാവൂർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ രാജേഷിന്റെ നിർദ്ദേശപ്രകാരം SCPO മാരായ പ്രമോദ് പരിയങ്ങാട്, ഷിനോജ് ഓമശ്ശേരി, CPO ഷറഫലി എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .
