KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ

കോഴിക്കോട്: കോഴിക്കോട് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസ് കസ്റ്റഡിയിൽ. പ്രതി കുണ്ടുതോട് സ്വദേശി ഉണ്ണിത്താൻകണ്ടി ജുനൈദാണ് പിടിയാലായത്. വടകരയ്ക്ക് അടുത്തുനിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ കോളേജ്‌ ഹോസ്‌റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിനിയെ ഇയാൾ തട്ടിക്കൊണ്ടുപോയത്‌.

കുണ്ടുതോട്ടിലെ പ്രതിയുടെ ആൾതാമസമില്ലാത്ത വീട്ടിൽ കൊണ്ടുപോയി വിവസ്ത്രയാക്കി കെട്ടിയിട്ട ശേഷം പീഡിപ്പിക്കുകയായിരുന്നു. ജുനൈസ് ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. ഹൈസ്‌കൂളിൽ ഒരുമിച്ചുപഠിച്ച പെൺകുട്ടിയെ ഇയാൾ നിരന്തരം ശല്യം ചെയ്യാറുള്ളതായി ബന്ധുക്കൾ പറഞ്ഞിരുന്നു. പെൺകുട്ടിയെ ഫോണിൽ വിളിച്ച്‌ ഇയാൾ കൊല്ലുമെന്നും വീട്‌ കത്തിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.

 

ഇക്കാര്യം സംസാരിക്കാനെന്ന പേരിൽ പെൺകുട്ടിയെ കോഴിക്കോട്‌ ബീച്ചിലേക്ക്‌ വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെനിന്ന്‌ തട്ടിക്കൊണ്ടുപോയാണ്‌ പീഡിപ്പിച്ചത്‌.
പ്രതി പെൺകുട്ടിയുടെ സുഹൃത്തിനെ വിളിച്ച്‌ പെൺകുട്ടിയെ കൊല്ലുമെന്നും അറിയിച്ചിരുന്നു. സുഹൃത്ത്‌ പെൺകുട്ടിയുടെ ബന്ധുവിനെ വിവരം അറിയിച്ചു. ബന്ധുവാണ്‌ തൊട്ടിൽപ്പാലം പൊലീസിൽ വിവരം അറിയിച്ചത്‌. തുടർന്ന്‌ പ്രതിയുടെ മൊബൈൽ ഫോൺ ലോക്കേഷൻ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ വീട്‌ കണ്ടെത്തിയത്‌. വീടിന്റെ പൂട്ട് തകർത്താണ്‌ തൊട്ടിൽപ്പാലം പൊലീസ്‌ വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തിയത്‌.

Advertisements

 

Share news