KOYILANDY DIARY.COM

The Perfect News Portal

സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പോക്സോ കേസ് പ്രതി അറസ്റ്റിൽ

കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ (45) കാരനെ മാവൂർ പോലീസ് പിടികൂടി. മാവൂർ  കൽപ്പള്ളി സ്വദേശി  പുന്നോത്ത് വീട്ടിൽ അലിയാർ (45 ) നെയാണ് മാവൂർ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. അതിജീവിത പഠനാവശ്യത്തിന് ഉപയോഗിക്കുന്ന മൊബൈൽ ഫോണിലേക്ക് നിരന്തരം അശ്ലീല മെസ്സേജുകൾ അയക്കുകയും, ലൈംഗിക ബന്ധത്തിന് സഹകരിക്കണം എന്ന് പറഞ്ഞ് മാനസികമായി പീഡിപ്പിക്കുകയുമായിരുന്നു. 
.
.
പ്രതി മാവൂർ ബസ്റ്റാൻഡ് പരിസരത്ത്  എത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാവൂർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ അനിൽകുമാർ, SCPO ഷിബു, CPO സുജിത എന്നിവർ ചേർന്ന് പ്രതിയെ  കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Share news