കൊല്ലത്ത് കെ എസ് ആർ ടി സി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ പ്രതി പിടിയിൽ

കൊല്ലത്ത് കെ എസ് ആർ ടി സി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ പ്രതി പിടിയിൽ. മൈലക്കാട് സ്വദേശി സുനിൽ കുമാറാണ് (43) കൊല്ലം സിറ്റി പൊലീസിൻ്റെ പിടിയിലായത്. ഇത്തിക്കര പാലത്തിന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. മാവേലിക്കര ഫാസ്റ്റ് പാസഞ്ചറിലാണ് ലൈംഗിക വൈകൃതമുള്ളയാള്‍ യാത്ര ചെയ്തത്. ബസില്‍ പൊതുവേ യാത്രക്കാരും കുറവായിരുന്നുവെന്ന് യുവതി പറഞ്ഞു.

വല്ലാതെ മാനസിക ബുദ്ധിമുട്ട് തോന്നിയതോടെ വിഡിയോ പകര്‍ത്തി പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. യുവതി ചിത്രീകരിച്ച വിഡിയോയില്‍ യാത്രക്കാരന്‍ യുവതിയെ നോക്കിയിരുന്ന് നഗ്നതാ പ്രദര്‍ശനം നടത്തുന്നത് വ്യക്തമാണ്. പൊലീസില്‍ പരാതി നല്‍കിയെന്നും ഇത്തരം ദുരനുഭവങ്ങള്‍ യാത്രയ്ക്കിടയില്‍ ഇനിയാര്‍ക്കും ഉണ്ടാവരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

