വ്യാജ നിയമനക്കേസ് പ്രതി അഖിൽ സജീവൻ പിടിയിൽ
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിൻറെ പേഴ്സണൽ സ്ററാഫിനെതിരെ കെട്ടിചമച്ച വ്യാജ നിയമനക്കേസ് പ്രതി അഖിൽ സജീവൻ പിടിയിൽ. 2 വർഷം മുന്നേ പത്തനംതിട്ട സിഐടിയു ഓഫീസിൽ നിന്ന് ഫണ്ട് തട്ടിയ കേസിലാണ് പിടിയിലായത്. പത്തനംതിട്ട പൊലീസ് തേനിയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

തട്ടിപ്പുകേസ് പുറത്തുവന്നതിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു. ഡിവൈഎസ്പി നന്ദകുമാറിൻറെ നേതൃത്യത്തിലുള്ള സംഘം ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ആയുഷ് മിഷൻ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗത്തിന് റോഡിൽവച്ച് കൈക്കൂലി നൽകിയെന്ന ആരോപണമാണ് ഉയർന്നിരുന്നത്. അഖിൽ സജീവ് എന്നയാളാണ് സമീപിച്ചിരുന്നതെന്നാണ് പരാതിക്കാരൻ മൊഴി നൽകിയിരുന്നത്.

