മോഷ്ടിച്ച കാറുമായി രക്ഷപ്പെടുന്നതിനിടെ അപകടം; പ്രതി പിടിയില്‍
തൃക്കാക്കര: മോഷ്ടിച്ച കാറുമായി രക്ഷപ്പെടുന്നതിനിടയില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലും മറ്റൊരു കാറിലുമിടിച്ചു അപകടത്തില്‍പ്പെട്ടു. കാര്‍ മോഷ്ടിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ ബംഗാള്‍ സ്വദേശിദിനേശ് ബിശ്വകര്‍മ (33) യെ തൃക്കാക്കര പോലീസ് പിടികൂടി.

ഞായറാഴ്ച വൈകിട്ട് എട്ടുമണിയോടെ സീ പോര്‍ട്ട് എയര്‍ പോര്‍ട്ട് റോഡില്‍ വള്ളത്തോള്‍ ജങ്ഷനിലെ പാലാരം റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു പള്ളുരുത്തി സ്വദേശി സാദത്തും കുടുംബവും. വാഹനം പാര്‍ക്ക് ചെയ്യാന്‍ റസ്റ്റോറന്റിന്റെ സെക്യൂരിറ്റി ജീവനക്കാരനെ താക്കോല്‍ ഏല്‍പ്പിച്ച് ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറി. ഒന്‍പതരയോടെ ഭക്ഷണം കഴിച്ച് പുറത്തിറങ്ങി കാര്‍ കാണാതായതിനെ തുടര്‍ന്ന് ഹോട്ടല്‍ ഉടമയെ വിവരം അറിയിക്കുകയായിരുന്നു.


