കൊയിലാണ്ടിയിൽ പിക്കപ്പ് വാനും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് പരിക്ക്

കൊയിലാണ്ടിയിൽ പിക്കപ്പ് വാനും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. കാലിന് സാരമായ പരിക്കേറ്റയാളെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടി ദേശീയപാതയിൽ പഴയ ആർ.ടി ഓഫീസിനടുത്താണ് അപകടം നടന്നത്. പരിക്കേറ്റയാളെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം കൂടുതൽ പരിശോധനയ്ക്കായി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
