തിരുവങ്ങൂർ ബൈപ്പാസിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം
കൊയിലാണ്ടി: തിരുവങ്ങൂർ ബൈപ്പാസിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. സർവീസ് റോഡിലാണ് അപകടം ഉണ്ടായത്. രണ്ടു പേര്‍ക്ക് പരിക്ക്. കാറും ബൈക്കും കൂട്ടിയിടിച്ചശേഷം കാർ ഡിവൈഡറിൽ ഇടിച്ചു നിൽക്കുകയായിരുന്നു. അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാ സേന എത്തുമ്പോഴേക്കും നാട്ടുകാര്‍ പരിക്കേറ്റ ബൈക്ക് യാത്രക്കാരനെയും കാര്‍ യാത്രികനെയും ആശുപത്രിയിൽ എത്തിച്ചു.
.

.
അപകടത്തെ തുടര്‍ന്ന് വാഹനത്തില്‍ നിന്ന് പുറത്തേക്കൊഴുകിയ ഓയിൽ സേന നീക്കം ചെയ്ത ശേഷം ഗതാഗതം സ്ഥാപിച്ചു. പോലീസ് സ്ഥലത്തെത്തിയിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജാഹിർ എമ്മിന്റെ നേതൃത്വത്തിൽ FRO മാരായ നിധിപ്രസാദി ഇ എം, സിജിത്ത് സി, നിധിൻരാജ് ഇ കെ, ഹോംഗാർഡുമാരായ ഓംപ്രകാശ്, രാംദാസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.



