ഹൈക്കിങ്ങും, ട്രക്കിങ്ങും പഠിക്കാൻ അക്കാദമി

തിരുവനന്തപുരം: സാഹസിക ടൂറിസം ഇഷ്ടപ്പെടുന്നവർക്കായി ഹൈക്കിങ്, ട്രക്കിങ് എന്നിവ പരിശീലിപ്പിക്കാൻ സംസ്ഥാനത്ത് അക്കാദമി സ്ഥാപിക്കുന്നത് സർക്കാർ പരിഗണനയിലുണ്ടെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെയും കിറ്റ്സിന്റെയും സംയുക്ത സഹകരണത്തിലാണ് പരിശീലനം ആരംഭിക്കുക.

നിലവിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കോഴിക്കോട് സ്റ്ററ്റ് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, കണ്ണൂർ കേരള ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കിറ്റ്സ് എന്നിവ പ്രവർത്തിക്കുന്നുണ്ട്. കോഴിക്കോട് ഗോദീശ്വരത്ത് സർഫിങ് അക്കാദമിയും തുഷാരഗിരിയിൽ കയാക്കിങ് അക്കാദമിയും പ്രവർത്തിക്കുന്നുണ്ട്.

