അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നോവല്‍ വിഭാഗത്തില്‍ രണ്ട് പേര്‍ക്കാണ് അവാര്‍ഡ്. എസ് മഹാദേവന്‍ തമ്പിക്ക് -മൃത്യുസൂക്തം എന്ന നോവലിനും, അല്ലോഹലന്‍ എന്ന നോവലിന് അംബികാസുതന്‍ മങ്ങാടുമാണ് അവാര്‍ഡിന് അര്‍ഹരായത്. എം മഞ്ജു ‘ജലപ്പന്ത്’ എന്ന കഥക്കും എംഡി രാജേന്ദ്രന്‍ ‘ശ്രാവണബളഗോള’ എന്ന കവിതക്കും അവാര്‍ഡിനര്‍ഹരായി.

ബാലസാഹിത്യത്തില്‍ രണ്ടുപേര്‍ക്ക് അവാര്‍ഡ് ലഭിച്ചു. ജി. ശ്രീകണ്ഠന്‍, പായിപ്ര രാധാകൃഷ്ണന്‍ എന്നിവര്‍ക്കാണ് അവാര്‍ഡ്. നിരൂപണത്തിനുള്ള ശക്തി തായാട്ട് പുരസ്‌കാരം ഡോ. ടി കെ സന്തോഷ് കുമാറിനും വിജ്ഞാന സാഹിത്യത്തില്‍ എം ജയരാജ്, എ കെ പീതാംബരന്‍ എന്നിവരും അവാര്‍ഡിന് അര്‍ഹരായി.

ഇതര സാഹിത്യത്തിനുള്ള ശക്തി എരുമേലി പുരസ്‌കാരം കെ എസ് രവികുമാര്‍, കെ വി സുധാകരന്‍ എന്നിവര്‍ക്കും പ്രത്യേക പുരസ്‌കാരം പെരുമലയന്‍ എന്ന കൃതിക്ക് എം വി ജനാര്‍ദ്ദനനും സ്വന്തമാക്കി. കെ ആര്‍ അജയന്‍, ഗിരിജ പ്രദീപ് എന്നിവര്‍ക്കും പ്രത്യേക പുരസ്‌കാരമുണ്ട്. അബുദാബി ശക്തി അവാര്‍ഡ് കമ്മറ്റി ചെയര്‍മാന്‍ പി കരുണാകരന്‍, എ കെ മൂസാ മാസ്റ്റര്‍, പ്രഭാവര്‍മ്മ എന്നിവരാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 25000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.

