അബു എബ്രഹാം സ്മരണിക പ്രകാശനം ചെയ്തു

തിരുവനന്തപുരം: അബു എബ്രഹാം സ്മരണിക പ്രകാശനം ചെയ്തു. കേരളം ലോകത്തിന് സംഭാവന ചെയ്ത വിശ്വപൗരനാണ് അബു എബ്രഹാമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സെന്റർ ഫോർ ആർട്ട് ആൻഡ് കൾച്ചറൽ സ്റ്റഡീസ് പുറത്തിറക്കിയ അബു ഏബ്രഹാം സ്മരണിക പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. അബു എബ്രഹാമിന്റെ രാഷ്ട്രീയ വിമർശനങ്ങൾ ശ്രദ്ധേയമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

വിഖ്യാതരായ കാർട്ടൂണിസ്റ്റുകളുടെ രചനകൾ സംരക്ഷിക്കാനും പ്രദർശിപ്പിക്കാനും സർക്കാർ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ചിത്രകാരി സജിത ശങ്കർ സ്മരണിക സ്വീകരിച്ചു. മാധ്യമ പ്രവർത്തകൻ എം ജി രാധാകൃഷ്ണൻ, കാർട്ടൂണിസ്റ്റ് ടി കെ സുജിത് എന്നിവർ അബു എബ്രഹാം അനുസ്മരണ പ്രഭാഷണം നടത്തി. പ്രദീപ് പനങ്ങാട് അധ്യക്ഷത വഹിച്ചു. ആർ എസ് അജിത്തും സംസാരിച്ചു.

