പയ്യോളി കളത്തിൽ അബ്ദുറഹിമാൻ (63) നിര്യാതനായി

പയ്യോളി: കളത്തിൽ അബ്ദുറഹിമാൻ (63) നിര്യാതനായി. ദീർഘകാലം കുവൈത്തിൽ “അൽ മറായി “കമ്പനിയിലെ ജീവനക്കാരനും, സാമുഹിക സാംസ്കാരിക രംഗത്തെ പ്രമുഖനുമായിരുന്നു. പരേതനായ കൊവ്വപ്പുറത്ത് അബ്ദുല്ല (തൊലേരി, പാലച്ചുവട്) യുടെയും, കളത്തിൽ കുഞ്ഞയീശയുടെയും മകനാണ്.

ഭാര്യ: സോഫിയ നമ്പ്യാട്ടിൽ. മക്കൾ: റിഹാദ്, റിഷാദ്, റെയ്ഹാന. സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് അയനിക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

