KOYILANDY DIARY.COM

The Perfect News Portal

അരങ്ങിന് വിസ്മയം പകർന്ന് ആവണിപ്പൊന്നരങ്ങ്

കൊയിലാണ്ടി: അരങ്ങിന്  വിസ്മയം പകർന്ന് ആവണിപ്പൊന്നരങ്ങ്. 3 ദിവസങ്ങളിലായി പൂക്കാട് കലാലയത്തിൽ വെച്ച് നടക്കുന്ന ആവണിപ്പൂവരങ്ങ് മഹോത്സത്തിൽ നാടിൻ്റെ കലാപ്രതിഭകൾ താളമേള ദൃശ്യചാരുത പകർന്ന് വിസ്മയം തീർത്തു. മൂന്നാം ദിന പരിപാടികൾ ബാലു പൂക്കാടിൻ്റെ ആമുഖഭാഷണത്തോടെ ആരംഭിച്ചു.
ഖസാക്കിൻ്റെ ഇതിഹാസം, മഹായാനം, ബായേൻ എന്നീ നാടകങ്ങളും സംഗീതാർച്ചന, ഗാനമേള, ശാസ്ത്രീയ നൃത്തങ്ങൾ, സെമി ക്ലാസ്സിക്കൽ നൃത്തങ്ങൾ, നാടോടിനൃത്തങ്ങൾ, കീബോർഡ്, വയലിൻ, ഗിറ്റാർ, ചെണ്ടമേളം എന്നീ ഇനങ്ങളിലായി 500 ൽ പരം കലാകാരന്മാർ പങ്കെടുത്തു. മലബാറിൻ്റെ ഓണാഘോഷ പരിപാടികളിൽ വൈവിധ്യം കൊണ്ടും ആസ്വാദക സാന്നിധ്യം കൊണ്ടും ആവണിപ്പൂവരങ്ങ്
വേറിട്ട അനുഭവമായി.
Share news