സൈക്കിൾ പോളോ ഫെഡറേഷൻ കപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ആർദ്രയും ജാൻവിയും
കൊയിലാണ്ടി: സൈക്കിൾ പോളോ ഫെഡറേഷൻ കപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ആർദ്രയും ജാൻവിയും. നവംബർ 16, 17, 18 തീയതികളിൽ രാജസ്ഥാനിലെ ജോധ്പൂരിൽ വെച്ച് നടന്ന സീനിയർ വുമൺ സൈക്കിൾ പോളോ ഫെഡറേഷൻ കപ്പിൽ ഡൽഹിയെ തോൽപ്പിച്ച് കേരളത്തിന് മൂന്നാം സ്ഥാനം കരസ്ഥമാക്കി. പൂക്കാട് സ്വദേശിയായ ആർദ്ര പ്രകാശൻ്റെയും ഷിംനയുടെയും മകളാണ്. പൊയിൽക്കാവ് സ്വദേശിയായ ജാൻവി ബി ശേഖർ ബിജു ശേഖറിൻ്റെയും നവീനയുടെയും മകളാണ്.



