KOYILANDY DIARY.COM

The Perfect News Portal

മരളൂർ മഹാദേവക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തിന് കൊടിയേറി

.
കൊയിലാണ്ടി: മരളൂർ മഹാദേവക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ക്ഷേത്ര ശ്രീകോവിൽ ചെമ്പടിച്ച് പുനരുദ്ധരിച്ചതിനു ശേഷം നടക്കുന്ന ആറാട്ടുത്സവ കൊടിയേറ്റത്തിന് നൂറ് കണക്കിന് ഭക്തർ പങ്കെടുത്തു. തുടർന്ന് അത്താഴപൂജ, ശ്രീഭൂതബലി എന്നിവ നടന്നു. 18 ന് ദീപാരാധന, അയ്യപ്പ ക്ഷേത്രത്തിൽ തീയ്യാട്ട്, മരളൂർ കലാക്ഷേത്രം കലാകാരൻമാരുടെ വിവിധ കലാപരിപാടികൾ എന്നിവ നടക്കും.
19 ന് മാജിക്ക് വോയ്സിൻ്റെ പാട്ട് ഫാമിലിയുടെ മെഗാഗാനമേള, 20 ന് പരദേവതാ ക്ഷേത്രത്തിൽ തേങ്ങയേറും പാട്ടും, 21 ന് വൈകീട്ട് ആറാട്ട് കുടവരവ്, പിലാത്തോട്ടത്തിൽ നിന്നുള്ള തണ്ടാൻ്റെ ഇളനീർകുലവരവ്, രാത്രി കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ മേള പ്രമാണത്തിൽ പള്ളിവേട്ട എഴുന്നള്ളത്ത്, വെടിക്കെട്ട്, 22 ന് കുളിച്ചാറാട്ട്, കടവിൽ എഴുന്നള്ളത്ത് ക്ഷേത്രപ്രദക്ഷിണം, ദക്ഷിണ എന്നിവക്ക് ശേഷം കൊടിയിറക്കി ആറാട്ടു സദ്യയോടെ  ഉത്സവം സമാപിക്കും.
Share news