KOYILANDY DIARY

The Perfect News Portal

കണയങ്കോട് കുട്ടോത്ത് ശ്രീ സത്യനാരായണ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം 27 മുതൽ മാർച്ച് 4 വരെ

കൊയിലാണ്ടി: കണയങ്കോട് കുട്ടോത്ത് ശ്രീ സത്യനാരായണ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം 27 മുതൽ മാർച്ച് 4 വരെ. 27ന് കാലത്ത് ഗണപതി ഹോമം, ഉഷപൂജ, ഉച്ചപൂജ, വൈകിട്ട് ആചാര്യവരണം, ദീപാരാധന, പ്രാസാദശുദ്ധി, അസ്ത്ര കലശ പൂജ, രക്ഷോഘ്ന ഹോമം, പൂജ, വാസ്തു കലശ വാസ്തു ഹോമം, പൂജ, വാസ്തുബലി, വാസ്തുകലശാഭിഷേകം, അത്താഴപൂജ, വൈകിട്ട് 7ന് കുട്ടോത്ത് കരുണാകരൻ്റെ അദ്ധ്യാത്മിക പ്രഭാഷണം.
28ന് പ്രതിഷ്ഠാദിനം, കലവറ നിറയ്ക്കൽ, കൊടിയേറ്റം, 9 മണിക്ക് ശേഷം കലാപരിപാടികൾ. 29ന് കാലത്ത് ഗണപതി ഹോമം, ഉഷ പൂജ,  7.30ന് ശ്രീഭൂതബലി, കാഴ്ച ശീവേലി, മുളപൂജ, കൊടിപൂജ, നവകം, പഞ്ചഗവ്യം, അത്താഴപൂജ, വിളക്കിനെഴുന്നള്ളത്ത്, തൃപ്പുക 9 മണിക്ക് നൃത്ത നൃത്യങ്ങൾ. മാർച്ച് 1ന് ക്ഷേത്ര ചടങ്ങുകൾ, രാത്രി മ്യൂസിക്കൽ ഇവൻ്റ്. മാർച്ച് 2ന് ഗണപതി ഹോമം, ഉഷ പൂജ, മുളപൂജ, ഉത്സവബലി, 6 മണിക്ക് ആഘോഷവരവ്. മാർച്ച് 3ന് ക്ഷേത്ര ചടങ്ങുകൾ, വൈകിട്ട് പള്ളിവേട്ട, രാത്രി മടക്കെഴുന്നള്ളത്ത്, പള്ളിക്കുറുപ്പ്. മാർച്ച് 4ന് കാലത്ത് പള്ളി ഉണർത്തൽ, ഗണപതി ഹോമം, ഉഷ പൂജ, ആറാട്ട് ബലി, ചെറു കൊടി ഉദ്വസിക്കൽ, ആറാട്ടിന് എഴുന്നള്ളിക്കൽ, കുളിച്ചാറാട്ട് മടക്കെഴുന്നള്ളിക്കൽ, കൊടിയിറക്കൽ, 25 ന്കലശം ശ്രീ ഭൂതബലി.