KOYILANDY DIARY.COM

The Perfect News Portal

ആപത്ത് മിത്ര വളണ്ടിയർമാർക്കുള്ള കിറ്റ് വിതരണം ചെയ്തു

കൊയിലാണ്ടി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനു കീഴില്‍ രജിസ്റ്റർ ചെയ്ത ആപ്തമിത്ര അംഗങ്ങൾക്കുള്ള കിറ്റ് വിതരണം ആരംഭിച്ചു.സ്റ്റേഷനിൽ വെച്ചു നടന്ന പരിപാടി സ്റ്റേഷൻ ഓഫീസർ ശരത്ത് പി കെ ഉദ്ഘാടനം ചെയ്തു. പേർസണൽ പ്രൊട്ടക്ടിവ്, ഫസ്റ്റ് എയ്ഡ് ബോക്സ് എന്നിവയടക്കം 16 ഓളം ഐറ്റംസ് അടങ്ങിയതാണ് കിറ്റ്. ദുരന്തനിവാരണ സമയത്ത് സേനാംഗങ്ങളെ സഹായിക്കുകയും ദുരന്തനിവാരണം നടത്തുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ കേന്ദ്ര ഗവൺമെൻറ്നു കീഴില്‍ പ്രവർത്തിക്കുന്ന വളണ്ടിയർമാർ ആണ് ആപ്തമിത്ര. 

സുരക്ഷാ  ബോധവും അപകടരഹിതമായ സമൂഹത്തെയും വാർത്തെടുക്കുന്നതിൽ ക്രിയാത്മകമായി ഇടപെടാൻ അംഗങ്ങൾക്ക് സാധിക്കട്ടെ എന്ന് സ്റ്റേഷൻ ഓഫീസർ അഭിപ്രായപ്പെട്ടു. ഫയര്‍ & റസ്ക്യു ഓഫീസർ ഷിജു ടി പി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രേഡ് ASTO  മജീദ് പികെ, നിതിൻ രാജ്, രാജീവ് കെ ടി  എന്നിവർ സംസാരിച്ചു.

Share news