‘ ആദ്യം ആധാർ ‘പദ്ധതി. ആധാർ റജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

തിക്കോടി ഗ്രാമപഞ്ചായത്ത് പള്ളിക്കര 3, 4, 5 വാർഡുകളുടെ 5 വയസ്സിന് താഴെയുള്ള കുട്ടികളുടെ ‘ ആദ്യം ആധാർ ‘പദ്ധതിയുടെ ഭാഗമായി ആധാർ റജിസ്ട്രേഷൻ ക്യാമ്പ് പള്ളിക്കര സെൻട്രൽ എൽ. പി സ്കൂളിൽ വെച്ച് നടന്നു. പുറക്കാട് അക്ഷയയിലെ ലിനീഷ്, ശില്പ എന്നിവരും തിക്കോടി അക്ഷയയിലെ ശിവപ്രസാദ്, രമ്യ എന്നിവർ പങ്കെടുത്തു.

നാലം വാർഡ് ആശ വർക്കർ അനിത. വി. കെ, അംഗൻവാടി ടീച്ചർമാരായ പുഷ്പ. കെ, ഗിരിജ. ടി.ഒ, രേഷ്മ. ഇ, സിനൂജ, ഗിരിജ. സി, ഹെൽപ്പർ സരോജിനി, വാർഡ് വികസന സമിതി അംഗം മനോജ് തില്ലേരി എന്നിവർ നേതൃത്വം നൽകി.

