KOYILANDY DIARY.COM

The Perfect News Portal

ആധാര്‍കാര്‍ഡ് ഇനി ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാം

ആധാര്‍കാര്‍ഡ് ഇനി ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാം. അത്തരത്തില്‍ ആധാര്‍കാര്‍ഡ് ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാനുള്ള വഴികളാണ് ചുവടെ,

  • യുഐഡിഎഐയുടെ സെല്‍ഫ് സര്‍വീസ് അപ്ഡേറ്റ് പോര്‍ട്ടലില്‍ ക്ലിക്ക് ചെയ്യുക, https://ssup.uidai.gov.in/ssup/
  • ലോഗിന്‍ ചെയ്ത ശേഷം 12 അക്ക ആധാര്‍ നമ്പറും കാപ്ച കോഡും നല്‍കുക
  • send otp ല്‍ ക്ലിക്ക് ചെയ്യുക, ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറില്‍ വരുന്ന ഒടിപി നല്‍കുക
  • സര്‍വീസ് ടാബിന് കീഴിലുള്ള അപ്ഡേറ്റ് ആധാര്‍ ഓണ്‍ലൈന്‍ സെലക്ട് ചെയ്യുക
  • ‘Proceed to Update Aadhaar’ക്ലിക്ക് ചെയ്ത് മുന്നോട്ടുപോകുക.
  • കാര്‍ഡില്‍ മാറ്റേണ്ട വിവരങ്ങള്‍ തെരഞ്ഞെടുത്ത് അപ്ഡേറ്റ് ചെയ്യുക, ബന്ധപ്പെട്ട രേഖകള്‍ നല്‍കിയാണ് മാറ്റം വരുത്തേണ്ടത്.
Share news