KOYILANDY DIARY.COM

The Perfect News Portal

വിയ്യൂര്‍ ജയിലില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

വിയ്യൂര്‍ ജയിലില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വിയ്യൂർ ജയിലിൽ കഴിയുന്ന സുഹൃത്തിനെ കാണാൻ എത്തിയ യുവാവാണ് അറസ്റ്റിലായത്. തൃശ്ശൂര്‍ ബ്രദേഴ്‌സ് ലെയിനില്‍ താമസിക്കുന്ന ഗോഡ്‌വിന്‍ (21) ആണ് അറസ്റ്റിലായത്.

 

ഇയാൾ ജയിലെത്തിയ ശേഷം ഉള്ളിലേക്ക് തന്റെ ബൈക്കുമായി അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുകയായിരുന്നു. മാത്രമല്ല യുവാവിനെ തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരുടെ തോക്ക് തട്ടിയെടുക്കാനും ശ്രമിച്ചു. മാനസികാസ്വസ്ഥത പ്രകടമാക്കിയതിനാൽ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഗോഡ്‌വിന്റെ കൂടെ എത്തിയ സുഹൃത്ത് സംഭവം വഷളാകുന്നത് കണ്ടപ്പോള്‍ കടന്ന് കളഞ്ഞു. വിയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു

Share news