കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും ബൈക്ക് മോഷ്ടിച്ച യുവാവ് പൊലീസ് പിടിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും അരിക്കുളം സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി കുട്യാടി മുഹമ്മദ് ഹക്കീംബ് (24) ആണ് അറസ്റ്റിലായത്. മോഷ്ടിച്ച ബൈക്കുമായി പോകുന്ന വഴി എലത്തൂരിന് സമീപം വെച്ച് നാട്ടുകാർ പിടികൂടി പോലീസിൽ അറിയിക്കുകയായിരുന്നു.

കൊയിലാണ്ടി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഐ പി ശ്രീലാൽ ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ് ഐ മാരായ ജിതേഷ് കെ എസ്, മനോജ്, എ എസ് ഐ അബ്ദുൽ റക്കീബ്, എസ് സി പി ഓ മാരായ സതീശൻ, ഒ കെ സുരേഷ് എന്നിവരാണ് ഉള്ളത്.
