ഉള്ള്യേരിയിൽ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു
കൊയിലാണ്ടി: ഉള്ള്യേരിയിൽ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. ഉള്ള്യേരി 19 ലെ അയ്യപ്പൻകണ്ടി ആദർശ് ആണ് മരിച്ചത്. ബസ് ഡ്രൈവറാണ്. ഇന്നലെ രാത്രി 10 മണിയോടെ ഉള്ള്യേരി പൊയിൽ താഴത്തായിരുന്നു അപകടം. ഉള്ള്യേരി 19 ലെ വീട്ടിലേക്ക് പോകുന്നതിനിടെ ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു. മൊടക്കല്ലൂർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ: അരവിന്ദൻ. അമ്മ: അനിത.
