മേപ്പയ്യൂരിൽ യൂത്ത് കരിയർ സെൻ്റർ ആരംഭിക്കണം, ബ്ലൂമിംഗ് ആർട്സ് യൂത്ത് ഫോറം.

മേപ്പയ്യൂർ: മേപ്പയ്യൂർ കേന്ദ്രീകരിച്ച് യുവാക്കളുടെ തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കാനും, യുവാക്കളുടെ മാനസികോല്ലാസം പരിപോഷിപ്പിക്കാനും,
ലഹരിക്കെതിരായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനുമായി യൂത്ത് കരിയർ സെൻ്റർ ആരംഭിക്കാൻ ഗ്രാമപഞ്ചായത്തിനോട് ബ്ലൂമിംഗ് യൂത്ത് ഫോറം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജെ.എസ്. ഹേമന്ത് അധ്യക്ഷത വഹിച്ചു.

.
കാർത്തിക് മയൂഖം, എ.എസ്. ദേവനാഥ്, എൻ.എസ്.അജിൽ, എം.എം. അർഷിന, ഷബീർ ജന്നത്ത്, പി.കെ. അബ്ദുറഹ്മാൻ, വിജീഷ് ചോതയോത്ത്, ബി. അശ്വിൻ, എസ്.എസ്. അതുൽ കൃഷ്ണ എന്നിവർ സംസാരിച്ചു.
