റോഡ് മുറിച്ചു കടക്കവേ ബസിനടിയില്‍ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം
ബാലുശ്ശേരി: കോഴിക്കോട് മെഡിക്കല്‍ കോളജ് ജംങ്ഷനില്‍ റോഡ് മുറിച്ചു കടക്കവേ ബസിനടിയില്‍ കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം. ബാലുശ്ശേരി എരമംഗലം കുന്നക്കൊടി ചെട്ട്യാങ്കണ്ടി രവീന്ദ്രന്റെ ഭാര്യ ഷൈനി ( 40) ആണ് മരിച്ചത്. മുക്കം – കോഴിക്കോട് റൂട്ടില്‍ ഓടുന്ന ഫാന്റസി എന്ന ബസ് ആണ് അപകടമുണ്ടാക്കിയത്. റോഡ് മുറിച്ചുകടക്കുമ്പോള്‍ അശ്രദ്ധമായി വന്ന ബസ് ഇവരെ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടം ഉണ്ടായ ഉടന്‍ ഡ്രൈവര്‍ ബസില്‍ നിന്ന് ഇറങ്ങിയോടി. വാഹനത്തിനടിയില്‍ അകപ്പെട്ട സ്ത്രീയെ പിന്നീട് മറ്റൊരു ഡ്രൈവര്‍ എത്തി ബസ് പിന്നോട്ടെടുത്ത ശേഷം പുറത്തെടുക്കുകയായിരുന്നു. ഉടനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭര്‍ത്താവിന്റെ സഹോദരന്റെ മകളെ പ്രസവാനന്തരം കാണാന്‍ പോയതായിരുന്നു. മക്കള്‍: ഹരിപ്രസാദ്, ഹരിദേവ്. കാവുന്തറ വാളുകണ്ടി മീത്തന്‍ പരേതനായ തെയ്യോന്റെ മകളാണ്. മാതാവ്: നാരായണി. സഹോദരങ്ങള്‍: ശശി, അശോകന്.
