KOYILANDY DIARY.COM

The Perfect News Portal

മുത്താമ്പി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിനെ രക്ഷപ്പെടുത്തുന്നതിനിടെ പരിക്കേറ്റു

.
കൊയിലാണ്ടി: മുത്താമ്പി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിനെ രക്ഷപ്പെടുത്തുന്നതിനിടെ പരിക്കേറ്റു. നടേരി എജി പാലസ് സ്വദേശിയായ കുന്നനാരി ദിവാകരൻ്റ മകൻ ആദ്യത്യനാണ് പരിക്കേറ്റത്. കഴിഞ്ഞ നവംബർ 23 ന് (ഞായറാഴ്ച) ആണ് കൊയിലാണ്ടി മുത്താമ്പി പാലത്തിൽ നിന്നും യുവാവ് പുഴയിലേക്ക് ചാടിയത്. കയറിൽ തൂങ്ങി നിൽക്കുന്ന ഇദ്ദേഹത്തെ രക്ഷപ്പെടുത്താൻ വേണ്ടിയാണ് ആദ്യത്യൻ പുഴയിലേക്ക് ഇറങ്ങിയത്. പുഴയിൽ നിന്നും കൂർത്ത വസ്തുവിൽ ചവിട്ടി കാലിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
കാലിന് പരിക്കേറ്റ യുവാവിനെ കൊയിലാണ്ടി ഗവ. ഹോസ്പിറ്റലിൽ അഗ്നിരക്ഷസേനയുടെ ആംബുലൻസിൽ എത്തിക്കുകയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ തുടർ ചികിത്സയ്ക്കായി കൊണ്ടുപോയി. നാളെ  കർണാടകയിൽ വെച്ച് നടക്കുന്ന ഇന്ത്യൻ മിലിട്ടറിയിലേക്കുള്ള അഗ്നിവീർ പോസ്റ്റിലേക്ക് റിക്രൂട്ട്മെന്റിനു പോകേണ്ടിയിരുന്ന ഇദ്ദേഹത്തിന് ഇപ്പോൾ അത് അസാധ്യമാണ്.
Share news
error: Content is protected !!