KOYILANDY DIARY.COM

The Perfect News Portal

എം ഡി എം എ യുമായി സ്റ്റേഷനിലെത്തിയ യുവാവ് പിടിയിൽ

കോഴിക്കോട് : വിൽപനക്കായി സൂക്ഷിച്ച മാരക ലഹരിമരുന്നായ 1.668 ഗ്രാം എം.ഡി എം.എ യുമായി  സ്റ്റേഷനിലെത്തിയ യുവാവ് അറസ്റ്റിൽ. നല്ലളം ചോപ്പൻകണ്ടി റോഡ് പാടം സ്റ്റോപ്പ്‌ സ്വദേശി അലൻദേവ് (22) ആണ് നല്ലളം പോലീസിന്റെ പിടിയിലായത്.  
കഴിഞ്ഞ ദിവസം നടന്ന വാഹന ചെക്കിങ്ങിനിടെ രാത്രി പ്രതിയുടെ ബൈക്ക് സംശയസ്പദമായ സാഹചര്യത്തിൽ നല്ലളം പോലീസ് പിടികൂടി സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
.
.
ഇന്ന് ബൈക്ക് ആവശ്യപ്പെട്ട് നല്ലളം സ്റ്റേഷനിൽ എത്തിയ പ്രതിയുടെ അക്രമാസക്തനായ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിൽ പ്രതിയുടെ കൈവശം മാരകായുധങ്ങളോ മറ്റും ഉണ്ടോ എന്ന് അറിയുവാൻ നല്ലളം പോലീസ് ദേഹപരിശോധന നടത്തുകയായിരുന്നു. ഇതിന് പ്രതി സമ്മതിക്കാതിരിക്കുകയും പെട്ടെന്ന് പോക്കറ്റിൽ നിന്ന് MDMA യുടെ പാക്കറ്റ് നിലത്തിടുകയായിരുന്നു. 
.
.
പിടിയിലായ പ്രതി ലഹരി ഉപയോഗിക്കുന്നയാളാണെന്നും,  ഇയാൾ ആർക്കൊക്കെയാണ് ലഹരിമരുന്നു കച്ചവടം ചെയ്യുന്നതെന്നും, എവിടുന്നാണ് ലഹരി എത്തിക്കുന്നതെന്നും വിശദമായി പരിശോധിച്ച് അന്വേഷണം ഊർജിതമാക്കുമെന്ന് നല്ലളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പറഞ്ഞു.
നല്ലളം പോലീസ് ഇൻസ്‌പെക്ടർ സുമിത്ത് കുമാർ, എസ്. ഐ. സുഭഗ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷാജി, സുഭീഷ്, രജ്ഞിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ  അറസ്റ്റ് ചെയ്തത്.
Share news