KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയില്‍ ലഹരി മാഫിയാ സംഘത്തിന്‍റെ അക്രമത്തില്‍ യുവാവിന് ഗുരുതര പരിക്ക്.

കൊയിലാണ്ടി റെയില്‍വെ മേല്‍പാലത്തിനുതാഴെ ലഹരി മാഫിയാ സംഘത്തിന്‍റെ അക്രമത്തില്‍ യുവാവിന് ഗുരുതര പരിക്ക്. നടേരി കാവുംവട്ടം പറേച്ചാലില്‍ ദേവീ ക്ഷേത്രത്തിനു‌ സമീപം ഇസ്മയില്‍ (46) നാണ് ഗുരുതരമായി പരിക്കേറ്റത്. തലക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ ഇസ്മയില്‍ ചോരയൊലിപ്പിച്ചുകൊണ്ടു സ്വയം താലൂക്കാശുപത്രിയില്‍ നടന്നെത്തുകയായിരുന്നു. തലയ്ക്ക് 24 തുന്നലുണ്ട്. മൂക്കിന്‍റെ പാലം പൊട്ടിയിട്ടുണ്ട്. പല്ലും നഷ്ടപ്പെട്ടതായാണ് അറിയുന്നത്.  ഇന്നലെ രാത്രി 8.30നാണ് സംഭവം നടന്നത്.

കൊയിലാണ്ടി ടൗണില്‍ നിന്ന് മേല്‍പാലത്തിടിയിലൂടെ മുത്താമ്പി റോഡിലേക്ക് എളുപ്പത്തില്‍ എത്താനായി നടക്കുന്നതിനിടെ പഴയ റെയില്‍വെ ഗേറ്റിനടുത്തെത്തിയപ്പോഴാണ് അക്രമം ഉണ്ടായത്. പിറകില്‍ നിന്ന് എത്തിയ സംഘം ട്രാക്കില്‍ നിന്ന് കരിങ്കല്ല് കൊണ്ട് തലക്കും മുഖത്തും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. പോക്കറ്റിലുള്ള പണവും മൊബൈല്‍ ഫോണും അപഹരിച്ചിട്ടുണ്ട്. രുഗുതര പരിക്കായതിനാല്‍ ഇസ്മായിലിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

Share news