KOYILANDY DIARY.COM

The Perfect News Portal

റോഡിലിറങ്ങിയ പുലി ബൈക്കിലിടിച്ച് യുവാവിന് പരിക്ക്

ബൈക്കിൽ യാത്ര ചെയ്യവെ പുലി അക്രമിച്ചു. യുവാവിന് പരിക്ക്. മലപ്പുറം വഴിക്കടവ് നെല്ലിക്കുത്ത് – രണ്ടാംപാടം റോഡിലാണ് സംഭവം. മണിമൂളി സ്വദേശി പന്താർ അസറിനാണ് പരുക്കേറ്റത്. അതേസമയം പുലിയാണോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വനം വകുപ്പ്.

ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് സംഭവം. പന്താർ അസർ കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, വഴിക്കടവ് നെല്ലിക്കുത്ത് – രണ്ടാംപാടം റോഡിൽ വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു. അപ്രതീക്ഷിതമായി മുന്നിൽ ചാടിയ പുലിയെ ഇടിച്ച് ബൈക്ക് മറിയുകയായിരുന്നുവെന്ന് അസർ. അപകടത്തിന് പിന്നാലെ പുലി ഇരുട്ടിലേക്ക് ഓടി മറഞ്ഞു. പുലിയെ കണ്ട് ഭയന്ന് താൻ ഒരു വീട്ടിലേക്ക് ഓടിക്കയറിയെന്നും അസർ. അസറിൻ്റെ തുടയ്ക്ക് പരിക്കേറ്റിട്ടുണ്ട്. വനം വകുപ്പ് സംഭവ സ്ഥലത്ത് പരിശോധന നടത്തി.

Share news