KOYILANDY DIARY.COM

The Perfect News Portal

മൂടാടി റെയിൽവേ ഗേറ്റിന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടി: മൂടാടി റെയിൽവേ ഗേറ്റിന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. മൂടാടി ഹിൽബസാർ മോവില്ലൂർ കുന്നുമ്മൽ അഭിലാഷ് (39) ആണ് മരിച്ചത്. നടന്നുപോകുന്നതിനിടെ അബദ്ധത്തിൽ തട്ടിയതാണെന്നാണ് അറിയുന്നത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മൃതദേഹം മറ്റു നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പരേതനായ കുഞ്ഞിക്കണാരൻ്റെയും, ശോഭയുടെയും മകനാണ്. സഹോദരങ്ങൾ: ഹരീഷ്, റിനീഷ് (കണ്ണൻ മാതൃഭൂമി ഏജൻറ് മൂടാടി), 
Share news