ബാലുശ്ശേരി മഞ്ഞപ്പാലത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ബാലുശ്ശേരി മഞ്ഞപ്പാലത്തിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലോളി പുതുക്കുടി ആകാശ് ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. ജപ്പാൻ കുടിവെള്ള പൈപ്പിൽ കയർകൊണ്ട് കെട്ടികുടുക്കിയശേഷം മുകളിൽ നിന്നും താഴോട്ട് ചാടിയതാണെന്നാണ് അറിയുന്നത്. ഇന്ന് കാലത്താണ് പ്രദേശവാസികളുടെ ശ്രദ്ധയിൽ പെട്ടത്.

ബാലുശ്ശേരി മുക്കിലുള്ള ഗ്ലാസ്സ് മാർട്ടിൽ ഡ്രൈവർ ജോലി ചെയ്തു വരികയായിരുന്നു ആകാശ്. ബാലുശ്ശേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയശേഷം മാത്രമം മരണകാരണം വ്യക്തമാകുകയുള്ളൂ.
