കൊയിലാണ്ടി റെയിൽപാളത്തിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കൊയിലാണ്ടി റെയിൽപാളത്തിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബപ്പൻകാട് അണ്ടർപ്പാസിന് സമീപമാണ് ഓട്ടോ ഡ്രൈവറായ വരണ്ടയിൽ പൂഞ്ചോല കല്ല്യാണിയുടെ മകൻ ഷൈജു (40)വിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് കാലത്ത് നാട്ടുകാരാണ് ട്രാക്കിന് സമീപം ഷൈജുവിനെ മരിച്ച നിലയിൽ കണ്ടത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മൃതദേഹം കഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഭാര്യ: രാജി. മക്കൾ: ഷിംന, തൃഷ.



