KOYILANDY DIARY.COM

The Perfect News Portal

4.2 കിലോ കഞ്ചാവുമായി യുവാവ്‌ അറസ്റ്റിൽ

രാമനാട്ടുകര: രാമനാട്ടുകര – പാറമ്മൽ റോഡിൽ സ്കൂട്ടറിൽ കടത്തിയ 4.2 കിലോ കഞ്ചാവുമായി യുവാവ്‌ അറസ്റ്റിൽ. രാമനാട്ടുകര പൊറ്റപ്പടിക്കൽ വീട്ടിൽ പി ശ്രീയേഷ് (35) ആണ് പിടിയിലായത്. കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി രാജീവിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധക്കിടെയാണ്‌ യുവാവിനെ പിടികൂടിയത്‌. 
രാമനാട്ടുകര സ്വദേശിയിൽനിന്ന്‌ വാങ്ങിയ കഞ്ചാവ് മലപ്പുറം ഐക്കരപ്പടി സ്വദേശിക്ക് കൈമാറാനായി പോകുകയായിരുന്നു ഇയാളെന്ന്‌ എക്‌സൈസ്‌ അധികൃതർ പറഞ്ഞു.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ശ്രീയേഷ് മുമ്പും മയക്കുമരുന്ന് കേസിൽ പിടിയിലായിട്ടുണ്ട്.
എക്‌സൈസ് ഇൻസ്പെക്ടർമാരായ പി എം ശൈലേഷ്, യു കെ ജിതിൻ, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ എം ഹാരിസ്, ടി കെ സഹദേവൻ, വി മനോജ്കുമാർ, പ്രിവന്റീവ് ഓഫീസർ എൻ ജലാലുദ്ദീൻ, സിവിൽ എക്‌സൈസ്‌ ഓഫീസർമാരായ എ എം അഖിൽ, പി കെ സതീഷ് തുടങ്ങിയവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

 

Share news