ലഹരിമരുന്ന് നൽകി 21 കാരിയെ പീഡിപ്പിച്ച കേസ്സിൽ യുവാവിനെ അറസ്റ്റ് ചെയ്തു
കൊയിലാണ്ടി: ലഹരിമരുന്ന് നൽകി 21 കാരിയെ പീഡിപ്പിച്ച കേസ്സിൽ യുവാവിനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങോട്ടുകാവ് കുന്നുമ്മൽ വിഷ്ണു (24) നെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. സി. ഐ. എം വി.ബിജു, എസ്.ഐ.മാരായ എ.അനീഷ്, പി.എം. ശൈലേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാണ്ട് ചെയ്തു.
