റെയില്‍വേ സ്റ്റേഷനിലെ ഇലക്ട്രിക് ടവറിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

കൊച്ചി: റെയില്‍വേ സ്റ്റേഷനിലെ ഇലക്ട്രിക് ടവറിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. അങ്കമാലി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. അരമണിക്കൂറോളം പരിഭ്രാന്തി പരത്തിയ യുവാവിനെ ഫയര്‍ഫോഴ്‌സും റെയില്‍വേ പോലീസും അനുനയിപ്പിച്ച് താഴെയിറക്കി.

കൊല്ലം ചടയമംഗലം സ്വദേശിയായ യുവാവാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ടവറിനു മുകളില്‍ കയറിയ യുവാവ് പരസ്പര വിരുദ്ധമായാണ് സംസാരിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. താഴെയിറക്കിയ ശേഷം ഇയാളെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് കസ്റ്റഡിയിലെടുത്തു.

